ആലപ്പുഴ: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അച്ഛന് മകനെ കുത്തിക്കൊന്നു. തകഴി തെന്നടി ആലക്കത്തറ വീട്ടില്‍ അജിത്കുമാര്‍ (24) ആണ് മരിച്ചത്. അച്ഛന് മോഹനനെ(55) നെടുമുടി പോലീസ് അറസ്റ്റു ചെയ്തു.
ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. അജിത്കുമാറും മോഹനനുമായി വീട്ടില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് മോഹനന് കത്തികൊണ്ട് അജിത്കുമാറിനെ കുത്തുകയുമായിരുന്നു.
നെഞ്ചിന് ആഴത്തില്‍ കുത്തേറ്റ അജിത്കുമാര്‍ വീട്ടില്‍ തന്നെ മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: