പേരാമ്പ്ര: ശിവശക്തി കളരി സംഘം പന്ത്രണ്ടാം വാര്‍ഷികാഘോഷ പരിപാടികള്‍ നാളെ (ശനി) പേരാമ്പ്ര ജി.യു.പി.സ്കൂളില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് മണിക്ക് നടക്കുന്ന സെമിനാര്‍ മുല്ലപ്പളളി രാമചന്ദ്രന് എം.പി ഉദ്ഘാടനം ചെയ്യും.വൈകീട്ട് 6ന് വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി ടി.പി രാമകൃഷണന് നിര്‍വ്വഹിക്കും.
പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന അധ്യക്ഷം വഹിക്കും.പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് ശിവശക്തി കളരി സംഘം അവതരിപ്പിക്കുന്ന കളരിപ്പയറ്റ് പ്രദര്‍ശനം അരങ്ങേറും. സംഘാടകരായ ബി.ടി.മജീന്ദ്രന് ഗുരുക്കള്‍, ആര്.കെ.രജീഷ് .എന്‍ .ശ്രീലേഷ്, കെ.പ്രദീപന്, അഡ്വ.അബ്ദുല്‍ ജലീല്‍ ഓണത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: