പുണ്യം ട്രസ്റ്റിന്റെ വാര്‍ഷികം നാളെ

Thursday 27 April 2017 10:36 pm IST

വാഴൂര്‍: തീര്‍ത്ഥപാദപുരം പുണ്യം ട്രസ്റ്റിന്റെ പതിനാലാമത് വാര്‍ഷികവും ബാലഭവന്റെ പത്താമത് വാര്‍ഷികവും നാളെ നടക്കും. ഇതിനോടനുബന്ധിച്ച് പുണ്യം ട്രസ്റ്റ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന വാനപ്രസഥ കേന്ദ്രത്തിന്റെ ശിലാന്യാസവും പുതിയതായി ആരംഭിക്കുന്ന സേവാ പദ്ധതികളായ മംഗല്ല്യ സഹായ നിധിയുടെയും കൗണ്‍സിലിംഗ് കേന്ദ്രത്തിന്റെയും ഉത്ഘാടനവും നടക്കും. ഉച്ചയ്ക്ക് 2 ന് ചേരുന്ന സമ്മേളനം കേന്ദ്ര സാമുഹിക നീതി വകുപ്പ് സഹമന്ത്രി കൃഷ്ണപാല്‍ ഗുര്‍ജജാര്‍ ഉത്ഘാടനം ചെയും. സ്വാഗത സംഘം ചെയര്‍മാന്‍ പി. രവീന്ദ്രന്‍ പുന്നാംപറമ്പില്‍ അധ്യക്ഷത വഹിക്കും. വാര്‍ഷികാഘോഷങ്ങളുടെ ഉത്ഘാടനം ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി മേനോന്‍ നിര്‍വഹിക്കും. മംഗല്ല്യ സഹായ നിധിയുടെ ഉത്ഘാടനം ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും, കൗണ്‍സിലിംഗ് കേന്ദ്രത്തിന്റെ ഉത്ഘാടനം ഡോ. എന്‍ ജയരാജ് എം എല്‍ എ യും നിര്‍വ്വഹിക്കും. തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ആര്‍ എസ് എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യ പ്രഭാഷണംനടത്തും. വാനപ്രസ്ഥ കേന്ദ്രത്തിന്റെ ശിലാഫലകം കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഡയറക്ടര്‍ ബോര്‍ഡംഗം ബി രാധാകൃഷ്ണമേനോന്‍ അനാച്ഛാദനം ചെയ്യും .ഭജന്‍സും ബാലഭവന്‍കുട്ടികളുടെയും മാതൃസമിതിയഗംങ്ങളുടെയും വിവിധ കലാപരിപാടികളും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.