42 ജെറ്റ് സര്‍വീസുകള്‍കൂടി

Thursday 27 April 2017 10:37 pm IST

കൊച്ചി: ജെറ്റ് എയര്‍വെയ്‌സിന് മൂന്ന് നഗരങ്ങളെ ബന്ധിപ്പിച്ച് 42 പ്രതിവാര സര്‍വീസുകള്‍ കൂടി. നാഗ്പൂര്‍-ന്യൂദല്‍ഹി, ലക്‌നൗ-കൊല്‍ക്കത്ത, കോഴിക്കോട്-ബെംഗളൂരു തുടങ്ങിയ റൂട്ടുകളിലാണ് പുതിയ സര്‍വീസുകള്‍. ദല്‍ഹി- അമൃത്‌സര്‍, മുംബൈ-കൊല്‍ക്കത്ത റൂട്ടുകളില്‍ സര്‍വീസുകളുടെ എണ്ണവും വര്‍ധിപ്പിക്കും. ന്യൂദല്‍ഹി-ബംഗളൂരു, ന്യൂദല്‍ഹി-ഭോപാല്‍ എന്നീ റൂട്ടുകളില്‍ യഥാക്രമം എയര്‍ബസ് എ330, ബോയിങ് 737 വിമാനങ്ങള്‍ ഉപയോഗിച്ച് ശേഷി കൂട്ടും. മെയ് ഒന്നിന് ആരംഭിക്കും. ബംഗളൂരു-കോഴിക്കോട് സെക്ടറില്‍ ബംഗളൂരുവില്‍ നിന്ന് 1.15ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് 2.30ന് കോഴിക്കോട് എത്തും. തിരിച്ച് കോഴിക്കോടു നിന്ന് 2.55ന് പുറപ്പെട്ട് 4.05ന് ബംഗളൂരുവിലെത്തുമെന്ന് ചീഫ് കമേഴ്‌സ്യല്‍ ഓഫീസര്‍ ജയരാജ് ഷണ്‍മുഖം പറഞ്ഞു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.