കടുത്തുരുത്തി: കഞ്ചാവ് വില്‍പ്പനക്കാരായ മൂന്ന് യുവാക്കശെ എക്സൈസ് സംഘം പിടികൂടി. വൈക്കം ഇരുമ്പൂഴിക്കര കുന്നംക്കരിയില് ശ്രീകുമാര്‍ (28) ഇരുമ്പൂഴിക്കര കരിയംപ്പറമ്പില് രതീഷ് (26) കടുത്തുരുത്തി പൂഴിക്കോല്‍ ആശാരിക്കാലയില് ബിബിന്‍ (27) എന്നിവരാണ് പിടിയിലായത്.
എക്സൈസ് നടത്തിയ റെയിഡില്‍ പൂഴിക്കോല്‍ കോളനിയില്‍ നിന്നുമാണ് യുവാക്കളെ പിടികൂടിയത്. 60ഗ്രാം കഞ്ചാവും ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി കാറും പിടിച്ചെടുത്തു. പ്രതികള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് എക്സൈസ് ഇന്‍പെക്ടര്‍ ആര്. പ്രശാന്ത് അറിയിച്ചു. ഇവരെ വൈക്കം കോടതിയില്‍ ഹാജരാക്കി റിമന്ന്റ് ചെയ്തു. പ്രിവെന്റീവ് ഓഫീസര്‍ വി.ആര് രാജേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ റെജിമോന് ഡി, രതീഷ് കുമാര്‍ പി, ഹരിക്യഷ്ണ ദാസ്സ്, എസ്. ശ്യാം കുമാര്‍, സാജു എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: