വ്യത്യസ്ത സമരവുമായി കെഎസ്ഇബി കരാര്‍ തൊഴിലാളികള്‍

Thursday 27 April 2017 10:46 pm IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്‍പില്‍ വ്യത്യസ്ത സമരവുമായി കെഎസ്ഇബി കരാര്‍ തൊഴിലാളികള്‍. രാഷ്ട്രീയ നേതാക്കളേയും സംഘടനാ നേതാക്കളെയും ഒഴിവാക്കിയ ജോലിക്കിടെ സംഭവിച്ച അപകടത്തില്‍ ജീവിതം നഷ്ടപ്പെട്ട സഹപ്രവവര്‍ത്തകന്‍ ഷാജിയെ കൊണ്ടാണ് സമരം ഉദ്ഘാടനം ചെയ്യിച്ചത്. കെഎസ്ഇബിയില്‍ കരാര്‍ തൊഴിലാളിയായി ജോലി നോക്കവേ 13 വര്‍ഷം മുന്‍മ്പ് കരുനാഗപ്പള്ളി ഡിവിഷനില്‍ സ്ഥിരം ജീവനക്കാരുടെ സാന്നിധ്യത്തില്‍ പോസ്റ്റില്‍ കയറുന്നതിനിടയില്‍ ഷാജി ഷോക്കേറ്റ് വീണു. വീഴ്ചയില്‍ നട്ടെല്ല് തകര്‍ന്ന് ചലനശേഷി നഷ്ടപ്പെട്ട ഷാജിയെ ആംബുലന്‍സിലാണ് കരാര്‍ തൊഴിലാളികള്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ എത്തിച്ചത്. കരാര്‍ ജീവനക്കാര്‍ക്ക് ജോലിയ്ക്കിടയില്‍ അപകടം സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം കെഎസ്ഇബി ഏറ്റെടുക്കാറില്ലെന്നും ഇതിന്റെ ഇരയാണ് താനും എന്നുപറഞ്ഞ ഷാജി ഇക്കാര്യത്തില്‍ മാറ്റം വരണമെന്ന് ആവശ്യപ്പെട്ടു. കരാര്‍ തൊഴിലാളി സംരക്ഷണ നിയമം സഭയില്‍ പാസാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അപകടത്തില്‍പ്പെടുന്ന ജീവനക്കാരനെയും മരണപ്പെടുന്നവരുടെ കുടുംബത്തിനെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കരാര്‍ തൊഴിലാളികളോടുള്ള അവഗണനയില്‍ മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് മാതൃകയില്‍ കരാര്‍ തൊഴിലാളിക സംരക്ഷണ നിയമം പാസാക്കുക, പ്രിപെയ്ഡ് മീറ്റര്‍ സമ്പ്രദായം വഴി 13000 തസ്തികള്‍ ഇല്ലാതാക്കാനുള്ള ശ്രമം അവസാനിപ്പിക്കുക പിഎസ്‌സി യ്ക്ക് കൈമാറിയ പട്ടികയില്‍ ഉള്ള 3020 കരാര്‍ ലൈന്‍ വര്‍ക്കര്‍മാരെയും ഉടനടി സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സംസ്ഥാന ജില്ലാ നേതാക്കളായ അബ്ദുള്‍ ലത്തീഫ്, അനില്‍കുമാര്‍, സി കെ കരുണാകരന്‍, വി എസ് മോഹന്‍ലാല്‍, ജോര്‍ജ് വര്‍ഗീസ്, വിനുജോണ്‍, എസ് ഷാജി, സതീഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു . സമരം ഇന്ന് സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.