തിരുവനന്തപുരം:കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും പോലീസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കുടുംബസഹായനിധി വിതരണം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു. പോലീസ് അസോസിയേഷന് കുടുംബസഹായനിധി വിതരണം ചെയ്യുന്നതോടൊപ്പം ഒരു വലിയ സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നതെന്ന് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു.
കുടുംബങ്ങളുടെ മുന്നോട്ടുള്ള പോക്കിനും അവരോടൊപ്പം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വീസിലിരിക്കെ മരണമടഞ്ഞ മുരളീധരന്‍പിള്ളയുടെയും സുരേഷ്കുമാറിന്റെയും കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതമാണ് വിതരണം ചെയ്തത്. ജില്ലാ പോലീസ് മേധാവി സ്പര്‍ജന്‍കുമാര്‍ മുഖ്യതിഥിയായിരുന്ന ചടങ്ങില്‍ പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പൃഥ്വിരാജ്, ജില്ലാ പ്രസിഡന്റ്് ടി.എസ്. ഷിനു, ജില്ലാ സെക്രട്ടറി ആര്. അനില്‍കുമാര്‍, പോലീസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ബൈജു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: