ന്യൂദല്‍ഹി: കശ്മീരില്‍ സൈന്യത്തിനു നേരെ കല്ലെറിയുന്ന പെണ്‍കുട്ടികളെ നേരിടാന്‍ കേന്ദ്രം വനിതാ സൈനികരുടെ പ്രത്യേക ബറ്റാലിയന് രൂപീകരിക്കുന്നു.
ആയിരം വനിതാ സൈനികരെ ഉള്‍പ്പെടുത്തി പ്രത്യേക ഇന്ത്യ റിസര്‍വ് ബറ്റാലിയന് രൂപീകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. കശ്മീരില്‍ അഞ്ച് ഇന്ത്യ റിസര്‍വ് ബറ്റാലിയനുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അതിലൊന്നിനെ വനിതാ ബറ്റാലിയനാക്കാന് നിര്‍ദേശിക്കും.
ഈ ബറ്റാലിയനുകളില്‍ ചേരാന്‍ ഒരു ലക്ഷത്തി നാല്‍പ്പതിനായിരം അപേക്ഷകളാണ് കിട്ടിയിരിക്കുന്നത്. അതില്‍ ആറായിരം അപേക്ഷകള്‍ പെണ്‍കുട്ടികളുടേതാണ്. അവരില്‍ നിന്ന് ഒരു വനിതാ ബറ്റാലിയന് രൂപീകരിക്കാനാവും, ആഭ്യന്തര മന്ത്രായലത്തിന്റെ വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: