തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ കഞ്ചാവ് കച്ചവടം വ്യാപകമാകുന്നു. നടപടി സ്വീകരിക്കേണ്ട പോലീസ് കഞ്ചാവ് ലോബിക്ക് കാവല്‍ നില്ക്കുന്നു.
കപ്പലണ്ടി കച്ചവടത്തിന്റെ മറവിലാണ് കഞ്ചാവ് വില്‍പ്പന. മാമ്പള്ളി ക്ഷേത്രത്തിന് സമീപമുള്ള കടയില്‍ വ്യാപകമായ കഞ്ചാവ് കച്ചവടം നടക്കുന്നതായി ആക്ഷേപമുണ്ട്. എക്സൈസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഹോള്‍സെയില്‍ കച്ചവടക്കാര്‍ ഒറീസയില്‍ നിന്ന് ട്രെയിന്മാര്ഗ്ഗമാണ് കഞ്ചാവ് എത്തിക്കുന്നത്. ഇങ്ങനെ എത്തിക്കുന്ന കഞ്ചാവ് രഹസ്യ സങ്കേതത്തില്‍വച്ച് ചെറുപൊതികളാക്കി റീട്ടെയില്‍ കച്ചവടക്കാര്‍ക്ക് എത്തിച്ചുകൊടുക്കും. മൊബൈല്‍, ബൈക്ക് എന്നിവ നല്കി പ്രലോഭിപ്പിച്ചും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് നല്‍കിയുമാണ് ബിസിനസ്സ് കൊഴുപ്പിക്കുന്നത്. അഞ്ചുതെങ്ങ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എക്സൈസ് വകുപ്പുമായി ചേര്‍ന്ന് ഇതിനെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചെങ്കിലും ഫലം കണ്ടില്ല. സ്ഥലത്ത് കഞ്ചാവ് വില്‍പ്പന തടയാന്‍ പോലീസ് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: