വെള്ളറട: ആനാവൂരില്‍ സിപിഎം ഗുണ്ടകള്‍ ആര്‍എസ്എസ് താലൂക്ക് സഹ കാര്യവാഹ് വിനോദിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി അമ്പൂരി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകനം നടത്തി. ബിജെപി അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് അജയന് ചീനിക്കാല ഉദ്ഘാടനം ചെയ്തു. ബിജെപി പാറശ്ശാല മണ്ഡലം കമ്മിറ്റി അംഗം കൊണ്ടകെട്ടി സുരേന്ദ്രന്, ചാക്കപ്പാറ കൃഷ്ണന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്കി. വെട്ടേറ്റ് ആശുപത്രയില്‍ കഴിയുന്ന പ്രവര്‍ത്തകരെ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: