മെട്രോ: ആറുമുതല്‍ രാത്രി 11 വരെ

Friday 28 April 2017 12:30 am IST

കൊച്ചി: മെട്രോ സര്‍വീസ് ദിവസവും രാവിലെ ആറുമുതല്‍ രാത്രി 11വരെ നടത്താന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) തീരുമാനിച്ചു. സര്‍വീസുകളുടെ എണ്ണം സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകും. ആളുകള്‍ കൂടുതലുള്ള സമയങ്ങളില്‍ കൂടുതല്‍ സര്‍വീസ് നടത്താനാണ് തീരുമാനം. മെയ് അവസാനവാരത്തോടെ ട്രെയിന്‍ സര്‍വീസ് തുടങ്ങുന്ന തരത്തിലാണ് മെട്രോ സ്‌റ്റേഷനുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്. ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് ആദ്യഘട്ടത്തില്‍ ട്രെയിന്‍ ഓടുക. മെയ് മൂന്നുമുതല്‍ അഞ്ചുവരെ നടക്കുന്ന സേഫ്റ്റി കമ്മീഷണറുടെ പരിശോധനയ്ക്കുശേഷമേ സ്റ്റേഷനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകൂ. മഹാരാജാസ് കോളേജ് മുതല്‍ പേട്ട വരെയുള്ള മൂന്നാം ഘട്ട നിര്‍മ്മാണത്തിനായി ആറു കമ്പനികള്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചിട്ടുണ്ട്. മെയ് പകുതിയോടെ ടെന്‍ഡര്‍ ഉറപ്പിക്കും. പേട്ടയില്‍ നിന്ന് തൃപ്പൂണിത്തുറവരെ മെട്രോ നീട്ടുന്നതും പരിഗണനയിലാണ്. പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് വരെയുള്ള രണ്ടാംഘട്ടത്തിന്റെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.