കളമശ്ശേരി: മോട്ടോര്‍ വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. അനില്‍കുമാര്‍ ആവശ്യപ്പെട്ടു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിഎംഎസ് ജില്ലാ ട്രഷറര്‍ ധനീഷ് നീറിക്കോട് നയിക്കുന്ന ജാഥയ്ക്ക് കളമശ്ശേരിയില്‍ നല്കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. മേഖലാ പ്രസിഡന്റ് ടി.ആര്. മോഹനന് അദ്ധ്യക്ഷനായി. ടി.എ. വേണുഗോപാല്‍, സി.എസ്. സുനില്‍, പി.വി. ശ്രീവിജി, വി.കെ. അനില്‍കുമാര്‍, കെ.എസ്. ശ്യാംജിത്ത്, സി.എല്‍. അഭിലാഷ് തുടങ്ങിയവര്‍ സംസാരിച്ചു. ജാഥയ്ക്ക് പറവൂരില്‍ നല്കിയ സ്വീകരണം ബിഎംഎസ് ജില്ലാ പ്രസിഡന്റ് ടി.എ. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സി.ജി. പ്രഭാകരന് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ. വി. മധുകുമാര്‍, കെ.എസ്. അനില്‍കുമാര്‍, റിബിന് റാം, കെ.എസ്. ഷാജു, എന്‍.ടി. സുജിത്ത്, എം.എസ്. രഞ്ചിത്ത്, കെ.എ. ആനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: