മ്യൂണിക്ക് ( ജര്‍മനി): ആതിഥേയരായ ബയേണ്‍ മ്യൂണിക്കിനെ അട്ടിമറിച്ച് ബെറൂസിയ ഡോര്‍ട്ട്മുണ്ട് ജര്‍മന്‍ കപ്പിന്റെ ഫൈനലില്‍ കടന്നു. തുടര്‍ച്ചയായ നാലാം തവണയാണ് ബൊറൂസിയ ഫൈനലിലെത്തുന്നത്്.
ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബൊറൂസിയ ബയേണ്‍ മ്യൂണിക്കിനെ അട്ടിമറിച്ചത്്. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് പിന്നില്‍ നിന്ന ബൊറൂസിയ ശക്തമായ തിരിച്ചുവരവില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു.
അവസാന നിമിഷങ്ങളില്‍ പൊരുതിക്കയറിയ അവര്‍ അഞ്ചുമിനിറ്റില്‍ രണ്ടുഗോളുകള്‍ നേടിയാണ് ബയേണിനെ തോല്‍വിയിലേക്ക് തളളിയിട്ടത്.
ഒരുഗോള്‍ നേടുകയും മറ്റൊരുഗോളിന് അവസരം ഒരുക്കുകയും ചെയ്ത ടീനേജ് താരം ഒസുമാനെ ഡംബ്ളിയാണ് ബൊറൂസിയയുടെ വിജയശില്പി.
മാര്‍ക്കോ റൂസിലുടെ ബൊറൂസിയ 19-ാം മിനിറ്റില്‍ മുന്നില്‍കയറി. എന്നാല്‍ ഒമ്പതു മിനിറ്റിനളളില് ജാവി മാര്‍ട്ടിനസ് ഗോള്‍ മടക്കി. ഒന്നാം പകുതി അവസാനിക്കുമുമ്പ് ഗോള്‍ നേടി ഹമ്മല്‍സ് ബയേണിനെ മുന്നിലെത്തിച്ചു.(2-1)
ഇടവേളയ്്ക്കുശേഷം ഗോള്‍ മടക്കാന്‍ ബൊറൂസിയ പൊരുതിക്കളിച്ചു . കളിയവസാന നിമിഷങ്ങളിലേക്ക് നീങ്ങവെ ഔബാമയേംഗ് ബൊറൂഷ്യയെ ബയേണിനൊപ്പം എത്തിച്ചു (2-2). ഡംബിളിന്റെ പാസ് ഔബാമയേംഗ് ഗോളാക്കി മാറ്റുകയായിരുന്നു. ഏറെതാമസിയാതെ ഡംബിള്‍ നേടി ടീമിന് വിജയം സമ്മാനിച്ചു.(2-2)മൂന്ന്് തവണ ചാമ്പ്യന്മാരായ ബൊറൂസിയ ഫൈനലില്‍ എന്‍ട്രാച്ച് ഫ്രാങ്കഫര്ട്ടിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: