തിരുവനന്തപുരം: തന്റെ പ്രസ്താവന വിവാദമുണ്ടാക്കാന്‍ കാരണമായതിനാലാണ് നടപടിയെന്നും സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടില്ലെന്നും മന്ത്രി എം.എം. മണി. പാര്‍ട്ടി നടപടി പൂര്‍ണമായും ഉള്‍ക്കൊള്ളുന്നെന്നും മണി പറഞ്ഞു.
അതേസമയം തന്റെ ശൈലി മാറ്റില്ലെന്നും മാറ്റിയാല്‍ താന്‍ തന്നെ മാറിപ്പോകുമെന്നും മണി പറഞ്ഞു. മണിയെ പരസ്യമായി ശാസിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു.
മണിയുടെ നിരന്തരമായ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുകയാണെന്നും മുഖംനോക്കാതെ നടപടിയെടുക്കാന്‍ പാര്‍ട്ടി തയാറാകണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: