വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് ഗൗതം ഗംഭീറിന്റെ പിന്തുണ

Friday 28 April 2017 10:46 am IST

ന്യൂദല്‍ഹി: ഛത്തീസ്ഗഡിലെ തെക്കന്‍ സുക്മ മേഖലയില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന്റെ പിന്തുണ . സൈനികരുടെ മക്കളുടെ വിദ്യാഭ്യാസത്തിന്റെയും മറ്റും പൂര്‍ണ ചെലവുകള്‍ വഹക്കുമെന്ന് ഗംഭീര്‍ വ്യക്തമാക്കി. കുട്ടികളെ ഗൗതം ഗംഭീര്‍ ഫൗണ്ടേഷനാണ് ഏറ്റെടുക്കുന്നത് . അവരുടെ എല്ലാ ചെലവുകളും ഫൗണ്ടേഷന്‍ നല്‍കും. ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ മക്കളുടെ ദൃശ്യങ്ങള്‍ തന്നെ ദു:ഖിതനാക്കിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ ടീം ഇതിനകം തന്നെ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ പുരോഗതി പിന്നീട് പങ്ക് വെയ്ക്കും. സുഖ്മ സംഭവത്തിന് പ്രതികാരം ചെയ്യണമെന്ന് വികാരഭരിതനായി ഗൗതം ഗംഭീര്‍ നേരത്തെ ട്വിറ്ററില്‍ കുറിച്ചിരുന്നു . സംഭവത്തിനു ശേഷം നടന്ന ക്രിക്കറ്റ് മത്സരത്തില്‍ അദ്ദേഹന്‍ ക്യാപ്ടനായ കൊല്‍ക്കത്ത ടീം കയ്യില്‍ കറുത്ത ബാന്‍ഡ് ചുറ്റിയാണ് കളിക്കാനിറങ്ങിയത് . തെക്കന്‍ ബസ്തറിലെ ബര്‍ക്കാപാല്‍ ചിന്താഗുഫ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. നക്സലുകളുടെ കേന്ദ്രമായ ഇവിടെ പുതിയ റോഡ് നിര്‍മ്മാണത്തിന്റെ കാവലിന് നിയോഗിച്ചിരുന്ന 74ാം ബറ്റാലിയനിലെ സൈനികരാണ് കൊല്ലപ്പെട്ടത്. ഇവര്‍ പ്രേടാളിങ് നടത്തുമ്പോള്‍ നക്സലുകള്‍ തുടരെ വെടിയുതിര്‍ത്തു. തിരിച്ചടിച്ചെങ്കിലും ഇന്‍സ്പെക്ടര്‍ അടക്കം 26 സിആര്‍പിഎഫ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.