ഏറ്റവും വലിയ സ്ത്രീവിരുദ്ധന്‍ പിണറായി - എം.എം ഹസ്സന്‍

Friday 28 April 2017 11:43 am IST

തിരുവനന്തപുരം: ഏറ്റവും വലിയ സ്ത്രീവിരുദ്ധന്‍ മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസ്സന്‍. അത് കൊണ്ടാണ് മുഖ്യമന്ത്രി എം.എം മണിയെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറില്‍ പെമ്പിളൈ ഒരുമയുടെ സമരപ്പന്തല്‍ പൊളിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡിജിപിയോട് ആവിശ്യപ്പെടുമെന്നും സെന്‍കുമാര്‍ വിഷയത്തില്‍ കോടതി വിധി നടപ്പിലാക്കണമെന്നും ഹസ്സന്‍ മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് ഉണ്ടായിട്ടും സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കാത്തത് കോടതിയോട് കാണിക്കുന്ന അനാദരവാണെന്നും വിധി നടപ്പായില്ലെങ്കില്‍ കോടതിയലക്ഷ്യത്തിനു കേസെടുക്കണമെന്നും ഹസ്സന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.