പകല്‍ കുരങ്ങ് ശല്ല്യം രാത്രിയാല്‍ കോട്ടെരുമ; പൊറുതിമുട്ടി നിലമ്പൂര്‍ നിവാസികള്‍

Friday 28 April 2017 11:42 am IST

നിലമ്പൂര്‍: പകല്‍ സമയങ്ങളില്‍ കുരങ്ങിന്റെയും രാത്രി കോട്ടെരുമയുടെയും ശല്ല്യത്താല്‍ പൊറുതിമുട്ടിയിരിക്കുകയാണ് നിലമ്പൂര്‍ നിവാസികള്‍. ചന്തകുന്ന് പ്രദേശത്ത് കുരങ്ങുശല്ല്യം അതിരൂക്ഷമാണ്. കടുത്ത വരള്‍ച്ചമൂലം വനത്തില്‍ ഭക്ഷിക്കാന്‍ കിട്ടാത്തതാണ് കുരുങ്ങുകള്‍ നാട്ടിലിറങ്ങാന്‍ കാരണം. വീടുകളിലെ ഭക്ഷണ വസ്തുക്കളിലാണ് ഇവയുടെ ശ്രദ്ധ. കാര്‍ഷിക ഉല്‍പന്നങ്ങള്‍ നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. ഇതിനു പുറമെ കോട്ടെരുമ എന്ന ചെറുവണ്ടുകള്‍ വീടുകളിലെ ജീവിതം ദുസഹമാക്കുന്നു. തേനിച്ച പോലെ കൂട്ടുമായാണ് വണ്ടുകള്‍ വീട്ടിലെ ബള്‍ബുകള്‍ക്കും ചുറ്റും തമ്പടിച്ച് കൊഴിഞ്ഞുവീഴുന്നത്. ഇവ ഭക്ഷണത്തിലും വെള്ളത്തിലും വീണ് മലിനമാക്കുന്നു. വണ്ടുകള്‍ ശരീരത്ത് വീണാല്‍ അസഹ്യമായ ദുര്‍ഗന്ധവും, ചൊറിയും, നീറ്റലും അനുഭവപ്പെടുന്നു. സന്ധ്യകഴിഞ്ഞാല്‍ കോട്ടെരുമയുടെ ശല്ല്യം കാരണം വീടുകളില്‍ വൈദ്യുതി വിളക്കുകള്‍ ഓഫാക്കി മെഴുകുത്തിരി കത്തിക്കേണ്ട അവസ്ഥയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.