പിന്തുണയുമായി കോടിയേരി; മണി രാജിവയ്ക്കേണ്ടതില്ല

Friday 28 April 2017 12:31 pm IST

തിരുവനന്തപുരം: എം.എം മണിയെ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിയുടെ രാജി എന്നത്​യുഡിഎഫിന്റെ രാഷ്ട്രീയ ആവശ്യമാണ്​. മണി രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നാണ്​പാര്‍ട്ടി വിലയിരുത്തലെന്നും കോടിയേരി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടി യശസ്സിന് ചേരാത്ത പരാമര്‍ശത്തിനാണ് അച്ചടക്ക നടപടിയെടുത്തത്. അത് പാര്‍ട്ടി വിദ്യാഭ്യാസത്തിന്‍റെ ഭാഗമാണ്. സ്വാഭാവികമായ നടപടിയാണ്. പാര്‍ട്ടിയില്‍ മുന്‍പും മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. ഇ.എം.എസ്, നായനാര്‍, വി.എസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍ എന്നിവര്‍ക്കെതിരെ പോലും പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. എംഎം മണിയുടെ പല പ്രസംഗങ്ങളും പരിഗണിച്ചു. എല്ലാ നേതാക്കള്‍ക്കുമുള്ള മുന്നറിപ്പാണ് മണിക്കെതിരെയുള്ള നടപടിയെന്നും കോടിയേരി പറഞ്ഞു. ഇടതുമുന്നണിയില്‍ ഇപ്പോള്‍ പ്രശ്‌നങ്ങളില്ല. മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട്​ സിപിഐയും സിപിഎമ്മും തമ്മില്‍ തര്‍ക്കങ്ങള്‍ നില നില്‍ക്കുന്നില്ല. തര്‍ക്കങ്ങളുണ്ടെന്ന്​ വരുത്തി തീര്‍ക്കാര്‍ ചിലര്‍ ശ്രമിക്കുകയാണെന്നും കോടിയേരി ആരോപിച്ചു. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുകയെന്നതാണ്​സര്‍ക്കാര്‍ നയം. എന്നാല്‍ കുരിശ്​പൊളിച്ച്‌​ മാറ്റിയതില്‍ സിപിഎമ്മിന്​അഭിപ്രായ വ്യത്യാസമുണ്ടെന്നും കോടിയേരി പറഞ്ഞു. വന്‍തോട്ടങ്ങള്‍ മൂന്നാറില്‍ കൈയേറിയിട്ടുണ്ട്​. ഇത്​ഒഴിപ്പിക്കും. മൂന്നാറില്‍ മെയ്​21ന്​ പട്ടയമേള നടത്തുമെന്നും കോടിയേരി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.