തിരുവനന്തപുരത്ത് തീരസംരക്ഷണസേനയുടെ വ്യോമതാവളം

Friday 28 April 2017 2:05 pm IST

തിരുവനന്തപുരം: കേരളതീരത്തിനു കൂടുതല്‍ കടല്‍സുരക്ഷ നല്‍കുന്നതിന്റെ ഭാഗമായി തീരസംരക്ഷണസേന തിരുവനന്തപുരം വിമാനത്താവളത്തില്‍ പുതിയ വ്യോമതാവളം തുടങ്ങുന്നു. ആദ്യഘട്ടത്തില്‍ രണ്ട് ഡോര്‍ണിയര്‍ വിമാനങ്ങളും ഇരട്ട എന്‍ജിനുകള്‍ ഘടിപ്പിച്ച അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളുമാണ് എത്തിക്കുക. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ കൂടുതല്‍ സുരക്ഷ ആവശ്യമായി വരും. ഈ പശ്ചാത്തലത്തിലാണ് അടിയന്തരമായി തീരദേശസേനയുടെ വ്യോമതാവളം തുടങ്ങുന്നതെന്ന് വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡിങ് ഓഫീസര്‍ വി.കെ.വര്‍ഗീസ് പറഞ്ഞു. വിവിധ രാജ്യങ്ങളില്‍നിന്നെത്തുന്ന കപ്പലുകള്‍ ചരക്കുനീക്കത്തിന്റെ മറപിടിച്ചെത്തി ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാദ്ധ്യതയുണ്ട്. ഏതുരത്തിലുള്ള ആക്രമണങ്ങളായാലും അടിയന്തരമായി പരിഹരിക്കുന്നതിന് സേനയ്ക്ക് കപ്പലിനു പുറമേ വിമാനങ്ങളും ആവശ്യമാണ്. ഇതിനായി തൊട്ടടുത്ത് വിമാനങ്ങള്‍ വേണം. ഇതേത്തുടര്‍ന്നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പുതിയ എയര്‍സ്റ്റേഷന്‍ തുടങ്ങാന്‍ സേന തീരുമാനിച്ചതെന് കമാന്‍ഡിങ് ഓഫീസര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.