മണിപ്പൂരില്‍ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍

Friday 28 April 2017 3:28 pm IST

ഇംഫാല്‍: മണിപ്പൂരില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. നാല് എംഎല്‍എമാരാണ് വെള്ളിയാഴ്ച കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. എംഎല്‍എമാരായ വൈ. സുര്‍ചന്ദ്ര, ഗംതഗ് ഹോകിപ്, ഒ. ലുഹോയി, എസ്. ബിര എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. അടുത്തിടെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാരെ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് അനുമോദിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആയിരുന്ന ടി. ശ്യാംകുമാര്‍, ജിന്‍സുവാന്‍ഹോ എന്നിവരാണ് നേരത്തെ ബിജെപിയില്‍ ചേര്‍ന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.