തിരുവനന്തപുരം: എം. എം മണിയുടെ വിവാദ പ്രസംഗത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. രാജാക്കാട് എസ്ഐക്കാണ് അന്വേഷണ ചുമതല. പ്രംസംഗം കേട്ടവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പ്രസംഗത്തിന്റെ സിഡിയും പരിശോധിക്കുന്നുണ്ട്.
അടുത്ത ഘട്ടത്തില്‍ എം.എം മണിയുടെ മൊഴി രേഖപ്പെടുത്താനാണ് പോലീസ് ആലോചിക്കുന്നത്. മന്ത്രിയുടെ സൗകര്യം കൂടി കണക്കിലെടുത്തായിരിക്കും മൊഴി രേഖപ്പെടുത്തുക. ദേവികുളം സബ്കളക്ടര്‍ക്കെതിരായ ആക്ഷേപവും സ്ത്രീത്വത്തിനെതിരായ പരാമര്‍ശവുമാണ് പോലീസ് അന്വേഷിക്കുന്നത്.
അതേസമയം മന്ത്രി എം എം മണി നടത്തിയ പ്രസംഗം ഗൗരവതരമെന്ന് ഹൈക്കോടതിയും കുറ്റപ്പെടുത്തിയിട്ടുണ്ട്. പൊലീസ് മേധാവി ഇതൊന്നും കാണുന്നില്ലേ എന്ന് ആരാഞ്ഞ ഹൈക്കോടതി മണിയുടെ പ്രസംഗത്തിന്റെ സിഡി ഹാജരാക്കാനും നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: