തീരുമാനങ്ങളെടുക്കാതെ പിരിഞ്ഞു ഡങ്കിപ്പനി വിഷയത്തില്‍ കോര്‍പ്പറേഷന്‍ യോഗത്തില്‍ കയ്യാങ്കളി

Friday 28 April 2017 9:50 pm IST

കണ്ണൂര്‍: കോര്‍പ്പറേഷന്‍ പരിധിയിലെ ഡങ്കിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ യോഗത്തില്‍ ബഹളം. ചര്‍ച്ചകള്‍ നടത്താതെ കൗണ്‍സില്‍ പിരിഞ്ഞു. കൗണ്‍സില്‍ യോഗം ആരംഭിച്ച ഉടന്‍ പ്രതിപക്ഷനേതാവ് അഡ്വ. മോഹനനാണ് വിഷയം കൗണ്‍സിലില്‍ ഉന്നയിച്ചത്. അജണ്ട ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് ഡങ്കിപ്പനി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ മൂന്ന് പേര്‍ക്ക് ഡങ്കിപ്പനി സ്ഥിതീകരിച്ചെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. എന്നാല്‍ അജണ്ടക്ക് ശേഷം വിഷയം ചര്‍ച്ച ചെയ്യാമെന്ന് മേയര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല. കൗണ്‍സില്‍ മേയര്‍ രാഷ്ട്രീയത്തിനുള്ള വേദിയാക്കരുതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യം മേയര്‍ അംഗീകരിക്കാത്തതിനേത്തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ നടുത്തള്ളത്തിലേക്കിറങ്ങി മുദ്രാവാക്യം വിളി ച്ചു. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറെ വളയുകയും വിഷയം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെടുകയും ചെയ്തു. ഇതേതുടര്‍ന്ന് മേയര്‍ക്ക് സംരക്ഷണവുമായി ഭരണകക്ഷി അംഗങ്ങളും സഭയുടെ നടുത്തളത്തിലേക്കിറങ്ങി. പ്രതിപക്ഷം മേയര്‍ക്കെതിരേ പ്രതിഷേധിച്ച് നടത്തളത്തില്‍ കുത്തിയിരുന്നു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം നടന്നു. അതിനിടയില്‍ നടന്ന ഉന്തിലും തള്ളിലും വനിതാ കൗണ്‍സിലര്‍മാരെ കയ്യേറ്റം ചെയ്തുവെന്നാരാപിച്ച് വനിതാ അംഗങ്ങളും ബഹളമുണ്ടാക്കി. ബഹളത്തിനിടയില്‍ അജണ്ടകള്‍ മുഴുവന്‍ പാസാക്കിയതായി അറിയിച്ച് മേയര്‍ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു. നഗരസഭാ കൗണ്‍സില്‍ യോഗങ്ങള്‍ പ്രതിപക്ഷം മനപ്പൂര്‍വ്വം മുടക്കുകയാണെന്ന് മേയര്‍ ഇ.പി. ലത. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അടിയന്തിര യോഗം ചേരാതെയാണ് കൗണ്‍സിലില്‍ ഡങ്കിപ്പനി വിഷയം ഉന്നയിച്ചതെന്ന് മേയര്‍ ആരോപിച്ചു. 55 ഡിവിഷനിലേയും വാര്‍ഡുതല യോഗങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള ജനറല്‍ കൗണ്‍സിലാണ് ഇന്നലെ ചേര്‍ന്നത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട് ഏപ്രില്‍ 11ന് ഉത്തരവ് നല്‍കിയതാണെന്നും മേയര്‍ പറഞ്ഞു. എല്ലാ വാര്‍ഡുകളിലും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ പരിധിയില്‍ ഫോഗിങ്ങ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ പരിധിയില്‍ മൂന്നുപേര്‍ക്ക് ഡങ്കിപ്പനി സ്ഥിതീകരിച്ചെന്നും മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.