കട്ടപ്പന: മോട്ടോര്‍ വാഹനങ്ങളുടെ പ്രീമിയം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ഇന്‍ഷുറന്‍സ് കമ്പനികളുടെ ഏകപക്ഷീയമായ തീരുമാനം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കുക , ക്ഷേമനിധി പെന്ഷന് 3000 രൂപയാക്കി വര്‍ദ്ധിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക,ക്ഷേമനിധിയിലെ അപാകതകള്‍ പരിഹരിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ ഈടാക്കുന്ന അധിക നികുതി ഒഴിവാക്കുക , കേരള സര്‍ക്കാര്‍ പരിഷ്കരിച്ച ടാക്സ് സമ്പ്രദായം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിഎംഎസ് മോട്ടോര്‍ യൂണിറ്റുകളുടെ നേതൃത്വത്തില്‍ മെയ് മൂന്നിന് സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും.
ജില്ലയില്‍ വാഹന പ്രചാരാണ ജാഥ സംഘടിപ്പിച്ചു. ഇടുക്കി ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഘം ജില്ലാ ജനറല്‍ സെകട്ടറി എ പി സഞ്ചുവാണ് ജാഥ നയിച്ചത്. ലൈറ്റ് വെഹിക്കിള്‍ മസ്ദൂര്‍സംഘം ജില്ലാ പ്രസിഡന്റ് ഒ.സി ബൈജു വൈസ് ക്യാപ്റ്റനും പ്രൈവറ്റ് ബസ് & മോട്ടോര്‍ മസ്ദൂര്‍ സംഘം ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ ദിലീപ് മാനേജറുമായുള്ള വാഹന ജാഥയാണ് മൂന്ന് ദിവസങ്ങളിലായി നടന്നത്.
നാല്‍പ്പത് കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി ഇന്നലെ തൊടുപുഴയില്‍ സമാപിച്ചു. സമാപനസമ്മേളനം കേരള പ്രദേശ് ഓട്ടോറിക്ഷ മസ്ദൂര്‍ ഫെഡറേഷന് പ്രസിഡന്റ് സി. ജ്യോതിഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ബിഎംഎസ് ജില്ലാ സെക്രട്ടറി സിബി വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ ബിഎംഎസ് മേഖല സെക്രട്ടറി പി.പി ശ്രീരാജ് അധ്യക്ഷത വഹിച്ചു. മോട്ടോര്‍ യൂണിയന് നേതാക്കളായ വി.വി ബാബു, വി എം പ്രസാദ്, റ്റി.
എന്‍ ഷാജി, എം.ബി റെജികുമാര്‍, ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റും പി.എല്‍.സി മെമ്പറുമായ എന്‍.ബി ശശിധരന്, തൊടുപുഴ മേഖല സെക്രട്ടറി ജി.ജി ഹരികുമാര്‍ കരിമണ്ണൂര്‍ മേഖല സെക്രട്ടറി പി.കെ സിജോ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: