കുരുമുളക് വില വീണ്ടും ഇടിഞ്ഞു

Friday 28 April 2017 9:22 pm IST

അടിമാലി: കുരുമുളക് കര്‍ഷകരുടെ നെഞ്ചിടിപ്പേറ്റി കുരുമുളക് വില കൂപ്പുകുത്തുന്നു. കിലോക്ക് 670-700 വരെ വിലയുണ്ടായിരുന്ന കുരുമുളകിന്റെ നിലവിലെ വില 515 - 540 വരെയാണ്. ഗുണമേന്മയില്‍ലോക വിപണിയില്‍ ഇന്‍ഡ്യന്‍ കരുമുളകിന് മുന്തിയ നിലവാരവും, വിലയും ലഭ്യമായിരുന്നുവെങ്കിലും ലോകവിപണിയില്‍ വിലയില്‍ ചാഞ്ചാട്ടമാണ് കാണുന്നത്. കുരുമുളക് ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവന്നില്ലെങ്കില്‍ കര്‍ഷകരുടെ നിലനില്‍പ്പ് പ്രതിസന്ധിയിലാകും. കുരുമുളക് കൃഷി രോഗവും, കീട രോഗബാധയും മൂലം പടിയിറങ്ങിയിരുന്നു. ഏതാനും വര്‍ഷങ്ങളായി കര്‍ഷകരുടെ കഠിന പ്രയത്‌നം മൂലം കൃഷി വ്യാപകമാകുന്നതിനിടെയാണ് വിലയിടിവ് കര്‍ഷകരുടെ നെഞ്ചിടിപ്പേറ്റുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.