മുട്ടം പോളിടെക്‌നിക്ക് ക്യാമ്പസില്‍ പാമ്പ് ശല്യം രൂക്ഷമായി

Friday 28 April 2017 9:23 pm IST

മുട്ടം: മുട്ടം പോളിടെക്‌നിക്ക് കോളേജ് ക്യാമ്പസ് പരിസരത്ത് പാമ്പ് ശല്യം രൂക്ഷമായി. ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ കോളേജ് അധികാരികള്‍ക്ക് പരാതി നല്‍കി. പോളിടെക്‌നിക്ക് കാന്റീനിന്റെ സമീപത്ത് സ്ഥാപിച്ചിരിക്കുന്ന പൈപ്പിന്റെ സമീപത്താണ് ഒന്നിലേറെ പ്രാവശ്യം വിദ്യാര്‍ത്ഥികള്‍ പാമ്പിനെ കണ്ടത്. വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചതിന് ശേഷമുള്ള വെള്ളം താഴേക്ക് ഒഴുകി പൈപ്പിന്റെ ചുറ്റിലും തളം കെട്ടികിടക്കുന്നതിനാല്‍ പൈപ്പിന്റെ ചുറ്റിലും മറ്റ് പ്രദേശങ്ങളേക്കാള്‍ കൂടുതലായി തണുപ്പ് അനുഭവപ്പെടുന്നതിനാലാണ് പാമ്പുകള്‍ ഈ പ്രദേശത്ത് കൂടുതലായി കാണുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് പാമ്പിന്റെ ശല്യം അധികമായി കാണപ്പെട്ട സ്ഥലങ്ങള്‍ വ്യത്തിയാക്കാന്‍ പോളിടെക്‌നിക്ക് അധികാരികള്‍ നടപടി സ്വീകരിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പോളിടെക്‌നിക്ക് കാന്റീന്റെ സമീപത്ത് നിന്ന് പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. വര്‍ഷങ്ങളായി വൃത്തിയാക്കാത്തതിനാല്‍പോളിടെക്‌നിക്ക് ക്യാമ്പസ് പരിസരം കുറ്റിച്ചെടികളും പുല്ലും വളര്‍ന്ന് ഭയാനകമായ അവസ്ഥയാണ്. കാലങ്ങളായി ഈ പ്രദേശം വൃത്തിയാക്കാറില്ലായിരുന്നു. ക്ലാസ് നടക്കാത്ത സമയങ്ങളില്‍ ഈ പരിസരം സമൂഹ്യ വിരുദ്ധരുടെ താവളമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.