ശ്രീനാരായണ ദര്‍ശന സത്രത്തിന് ഇന്ന് തിരിതെളിയും

Friday 28 April 2017 9:33 pm IST

പ്രഥമ ശ്രീനാരായണ ദര്‍ശന മഹാസത്രത്തിന് ചേര്‍ത്തലയില്‍
ഒരുക്കിയവേദി

ചേര്‍ത്തല: പ്രഥമ ശ്രീനാരായണ ദര്‍ശന മഹാസത്രത്തിന് ഇന്ന് തിരിതെളിയും. രാവിലെ 10ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമി അദ്ധ്യക്ഷത വഹിക്കും. പ്രീതിനടേശന്‍ ദീപപ്രകാശനം നിര്‍വഹിക്കും. ധര്‍മ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, യജ്ഞാചാര്യന്‍ സ്വാമി സച്ചിതാനന്ദ, വിശ്വഗാജി മഠത്തിലെ സ്വാമി അസ്പര്‍ശാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ മുഖ്യപ്രഭാഷണം നടത്തും.
ഇതോടൊപ്പം രണ്ട് യുവതികളുടെ വിവാഹം നടത്തും. വധൂവരന്‍മാരെ യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ആശീര്‍വദിക്കും. യൂത്ത്മൂവ്‌മെന്റ്‌നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനം യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് നിര്‍വഹിക്കും. സത്രസമിതി ചെയര്‍മാന്‍ കെ.പി. നടരാജന്‍ ധ്യാന സന്ദേശം നല്‍കും. പുലര്‍ച്ചെ യജ്ഞവേദിയിലേയ്ക്ക് സച്ചിതാനന്ദ സ്വാമിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.