ആലപ്പുഴ: പെട്രോള്‍ പമ്പുകളില്‍ ഡിജിറ്റല്‍ ട്രാന്സാക്ഷനെ പ്രോത്സാഹിപ്പിക്കാത്ത തരത്തില്‍ നികുതി വെട്ടിപ്പുകള്‍ക്കായി ജില്ലയിലെ ഒരുവിഭാഗം പെട്രോള്‍ പമ്പുടമകള്‍ പിഒഎസ് മെഷീന് ഉപയോഗിച്ച് സൈ്വപ്പിങ് നടത്താന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മെയ് പത്തുമുതല്‍ പമ്പുകളുടെ മുന്നില്‍ ഉപരോധസമരം നടത്താന്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ക്കും പെട്രോള്‍ പമ്പ് ഓണേഴ്സ് അസോസിയേഷനും യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നിവേദനം നല്കി. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എച്ച്. ഹര്ഷന്, അജി ആര്. നായര്‍, പ്രമോദ് കാരക്കാട്, സ്റ്റാലിന്, ശ്യാം കൃഷ്ണന്, സുസ്മിത എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: