തിരുവനന്തപുരം: സിബിഎസ്ഇയുടെ കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകളിലെയും പ്രവൃത്തിദിനങ്ങളും അവധിദിനങ്ങളും സംസ്ഥാന സര്‍ക്കാര്‍ സ്കൂളുകളിലോ കേന്ദ്രീയ വിദ്യാലയങ്ങളിലോ അനുവര്‍ത്തിക്കുന്നതു പോലെയായിരിക്കുമെന്ന് സിബിഎസ്ഇ റീജിയണല്‍ ഓഫീസ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനെ അറിയിച്ചു.
മലപ്പുറം ജില്ലയിലെ ഒരു സ്കൂളില്‍ രണ്ടുദിവസം മാത്രം ക്രിസ്മസ് അവധി നല്‍കിയെന്ന ഒരു രക്ഷിതാവിന്റെ പരാതിയിന്മേല് കമ്മീഷന് നല്കിയ നിര്‍ദ്ദേശത്തിന് സിബിഎസ്ഇ നല്കിയ നടപടി റിപ്പോര്‍ട്ടിലാണ് ഈ വിവരം. കേരളത്തിലെയും ലക്ഷദ്വീപിലെയും എല്ലാ സ്കൂളുകള്‍ക്കും ഈ വ്യവസ്ഥ ബാധകമായിരിക്കുമെന്നും സിബിഎസ്ഇ റീജിയണല്‍ ഓഫീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: