സുശീല്‍ വധശ്രമം : കൊലക്കേസ് പ്രതിയായ എസ്ഡിപിഐക്കാരന്‍ അറസ്റ്റില്‍

Friday 28 April 2017 10:01 pm IST

കണ്ണൂര്‍: ബിജെപി കണ്ണൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് സുശീല്‍കുമാറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരു എസ്ഡിപിഐക്കാരന്‍ കൂടി അറസ്റ്റില്‍. എസ്ഡിപിഐ പ്രവര്‍ത്തകന്‍ പള്ളിപ്രം അര്‍ഷിഫാ ബിനാലെയിലെ മുഹമ്മദ് റാഫിഖിനെ (22) യാണ് ടൗണ്‍ സിഐ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് സാക്ഷികളുടെ സാന്നിധ്യത്തില്‍ ഇയാളെ തിരിച്ചറിഞ്ഞു. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതിയില്‍ ഹാജരാക്കിയ റാസിഖിനെ കോടതി റിമാന്റ് ചെയ്തു. 2012 ജൂലൈ ആറിന് പള്ളിക്കുന്ന് സ്‌കൂളില്‍ വെച്ച് എബിവിപി പ്രവര്‍ത്തകന്‍ സച്ചിന്‍ഗോപാലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ആറാം പ്രതിയാണ് റാസിഖ്. അന്ന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ കോടതിയില്‍ നിന്ന് ജാമ്യത്തിലിറങ്ങുകയായിരുന്നു. മാര്‍ച്ച് എട്ടിനാണ് തളാപ്പ് ഭജന്‍മുക്കില്‍ വെച്ച് സുശീല്‍കുമാര്‍, പി.വി.ശിവന്‍, എ.എന്‍.മിഥുന്‍ എന്നിവരെ എസിഡിപിഐക്കാര്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അക്രമവുമായി ബന്ധപ്പെട്ട് പയ്യാമ്പലത്തെ ഷിറഫ്, ജന്‍ഫര്‍, മഹറൂഫ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ നാലുപേര്‍ അറസ്റ്റിലായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.