കെപിഎംഎസ് സമ്മേളനം ഇന്ന് തുടങ്ങും

Friday 28 April 2017 10:08 pm IST

തൊടുപുഴ: കെപിഎംഎസ് സംസ്ഥാന സമ്മേളനം ഇന്ന് തൊടുപുഴയില്‍ ആരംഭിക്കും. മെയ് ഒന്നിന് സമാപിക്കും. മൗര്യ മൊണാര്‍ക്ക് ഒാഡിറ്റോറിയത്തില്‍ രാവിലെ 9 ന് സംസ്ഥാന വൈസ്. പ്രസിഡന്റ് കെ ബിന്ദു പതാക ഉയര്‍ത്തും. പ്രതിനിധിസമ്മേളനം കെപിഎംഎസ് ഉപദേശക സമിതി ചെയര്‍മാന്‍ ടി.വി. ബാബു ഉദ്ഘാടനം ചെയ്യും. മഹാസഭാ പ്രസിഡന്റ് എന്‍. കെ. നീലകണ്ഠന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. പ്രതിനിധി സമ്മേളനത്തില്‍ 650 പ്രതിനിധികള്‍ പങ്കെടുക്കും. വൈകിട്ട് 5ന് പ്രതിനിധികള്‍ പ്രകടനമായി രണ്ടാമത്തെ വേദിയായ മുനിസിപ്പല്‍ മൈതാനത്തില്‍ എത്തും. തുടര്‍ന്ന് 'വജ്രകേരളവും ഭൂമിയുടെ രാഷ്ട്രീയവും' എന്ന വിഷയത്തില്‍ സെമിനാര്‍. മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. ഉപദേശകസമിതി ചെയര്‍മാന്‍ ടി.വി. ബാബു അദ്ധ്യക്ഷനാകും. കേന്ദ്രസര്‍വ്വകലാശാല ഡയറക്ടര്‍ ഡോ.കെ ജയപ്രസാദ് വിഷയാവതരണം നടത്തും. ചര്‍ച്ചയില്‍ പങ്കെടുത്ത് രാഷ്ട്രീയ നിരീക്ഷകരായ അഡ്വ.എ ജയശങ്കര്‍, എന്‍ എം പിയേഴ്‌സണ്‍ എന്നിവര്‍ സംസാരിക്കും. നാളെ പ്രതിനിധിസമ്മേളനം തുടരും. വരവ് ചെലവ് കണക്ക്, പ്രവര്‍ത്തനറിപ്പോര്‍ട്ട്, ബജറ്റ്, ഭാവി പ്രവര്‍ത്തനങ്ങള്‍, ഭരണഘടനാ ഭേദഗതി കരട് നിര്‍ദ്ദേശം എന്നിവ അവതരിപ്പിക്കും. മെയ് 1 ന് വൈകീട്ട് മൂന്നിന് ഇരുപത്തായ്യായിരം പേര്‍ അണിനിരക്കുന്ന പ്രകടനം തൊടുപുഴ ടൗണില്‍ നടക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര ടൂറിസം സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മ ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.