കോഴിക്കോട്: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി ശ്രീശങ്കര ജയന്തി-ദേശീയ തത്വജ്ഞാന ദിനത്തോടനുബന്ധിച്ച് ഗീതാവിചാരസത്രം സംഘടിപ്പിക്കുന്നു.
മെയ് ഒന്നിന് രാവിലെ 9.30ന് നളന്ദ ഓഡിറ്റോറിയത്തില്‍ ഭഗവത്ഗീത പാരായണത്തോടെ സത്രത്തിന് തുടക്കമാകും. പത്തു മണിക്ക് സാഹിത്യകാരന് സി. രാധാകൃഷ്ണന് സത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഇന്ദിര കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിക്കും.
ഭഗവദ് ഗീതയും കേരള സമൂഹവും എന്ന വിഷയത്തില്‍ ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന് പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സെഷനില്‍ ഡോ. ശ്യാമള ജനാര്ദ്ദനന്, ഡോ. സി. ശ്രീകുമാര്‍, രാമന് കീഴന എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
സമാപന സഭയില്‍ ഐഐഎം അസോസിയേറ്റ് പ്രൊഫസര്‍ കൗശിക് ഗംഗോപാദ്ധ്യായ മുഖ്യപ്രഭാഷണം നടത്തും. ഗേറ്റ് മൂന്നാം റാങ്ക് ജേതാവ് കശ്യപ് വി. കരുണിനെ അനുമോദിക്കും. ബ്രഹ്മചാരി വിവേകാമൃത ചൈതന്യ അനുഗ്രഹഭാഷണം നടത്തും. സി. എം. രാമചന്ദ്രന് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: