കോട്ടയം: രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ വാര്‍ഡ് എന്ന നേട്ടം കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് സ്വന്തമാക്കുന്നു. ഒരോറ്റ മൗസ് ക്ലിക്ക് മതി പഞ്ചായത്ത്, കേന്ദ- സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവയുടെ പദ്ധതികളെല്ലാം ഇനി ജനങ്ങള്‍ക്ക് വിരല്‍ തുമ്പില്‍ ലഭ്യമാകും. പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റവെയര്‍ ഉപയോഗിച്ച് രൂപം നല്കിയ ംംം.റശഴശമേഹമ്യാമിമാ.രീാ എന്ന വെബ്സൈറ്റിലാണ് ഇക്കാര്യങ്ങളെല്ലാം ഉള്ളത്. വാര്‍ഡിലെ 423 കുടുംബങ്ങളില്‍ 1262 അംഗങ്ങളുടെയും സമ്പൂര്‍ണ്ണ വിവരങ്ങള്‍ ഇതിലുണ്ട്. സൈറ്റില്‍ പഞ്ചായത്തിന്റെ വിവിധ അറിയിപ്പുകളും ലഭിക്കും.
പഞ്ചായത്തിന്റെ പദ്ധതികളില്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടവ ഏതെല്ലാമെന്ന് വാര്‍ഡിലെ ഓരോരുത്തര്‍ക്കും അറിയാനാകും. വിവിധ പദ്ധതികളുടെ അപേക്ഷാ ഫോറങ്ങള്‍, വിശദ വിവരങ്ങള്‍, ബന്ധപ്പെടേണ്ട വിലാസം എന്നിവയെല്ലാം ഹോം പേജിലുണ്ട്. അര്്ഹതപ്പെട്ടവരുടെ പട്ടികയും ലഭിക്കും. അവര്‍ക്ക് മൊബൈല്‍ ഫോണ്‍ സന്ദേശവും ലഭിക്കും. ജനങ്ങളുടെ നിര്‍ദ്ദേശങ്ങളും പരാതികളും അറിയിക്കാന്‍ ഫീഡ്ബാക്ക് സംവിധാനവുമുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ വാര്‍ഡ് അംഗത്തിന്റെ 30 സെക്കന്റ് ശബ്ദ സന്ദേശവും ലഭ്യമാകും.
അര്‍ഹരായ എല്ലാവര്ക്കും പദ്ധതിയുടെ ഗുണഫലങ്ങള്‍ എത്തിക്കാനും നടത്തിപ്പ് സുതാര്യമാക്കാനും കഴിയുമെന്നതാണ് ഇതിന്റെ നേട്ടമെന്ന് വാര്‍ഡ് അംഗം ദേവകി ടീച്ചര്‍ പറഞ്ഞു. വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ 25 അംഗ വികസനസമിതിയാണ് വെബ്സൈറ്റിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുട സ്വപ്ന പദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യാന്‍ കേരളത്തില്‍ തെരഞ്ഞടുത്ത ഏക പഞ്ചായത്തും അയ്മനമായിരുന്നു
ഡിജിറ്റല്‍ വാര്‍ഡ് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് കേന്ദ്ര മന്ത്രി കൃഷ്ണപാല്‍ ഗുജ്ജര്‍ നിര്‍വ്വഹിക്കും. അയ്മനം നരസിംഹസ്വാമി ക്ഷേത്രമൈതാനത്ത് നടക്കുന്ന സമ്മേളനത്തിന് ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന് ഭദ്രദീപം തെളിയിക്കും. കെ. സുരേഷ് കുറുപ്പ് എംഎല്‍എ അദ്ധക്ഷനാകും. ജോസ് കെ. മാണി എം പി മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: