വൈക്കം: പുതുതലമുറയിലെ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ കെ.ജി. മാരാരെ മാത്യകയാക്കണമെന്ന് ബിജെപി സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം കെ.ജി. രാജ്മോഹന്‍ അഭിപ്രായപ്പെട്ടു. ബിജെപി വൈക്കം നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച മാരാര്‍ജി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുസമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപ്പെടുന്ന രീതിയും ലളിതമായ ജീവിതരീതിയും ഇന്നത്തെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പഠിക്കുകയും പാലിക്കുകയും ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി. ബിജുകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വി. ശിവദാസ്, എം.ആര്. ഷാജി, പി.ആര്. സുഭാഷ്, എസ്എന്‍വി രൂപേഷ്, പി.ഡി. സുനില്‍ബാബു, കെ.ആര്. ശ്യാംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: