കോട്ടയം: രോഗങ്ങള്‍ക്കെതിരെ പ്രതിരോധ വാക്സിന് എടുക്കുന്നതിന്റെ ഗുണപരമായ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനായി വാക്സിന് വാരാചരണം തുടങ്ങി. ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സും ജില്ലാ ആരോഗ്യവകുപ്പും ചേര്‍ന്ന് 30 വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. റോട്ടാ വൈറസ് മൂലമുണ്ടാകുന്ന വയറിളക്ക രോഗത്തിനെതിരെയുള്ള വാക്സിന് സമീപഭാവയില്‍ ഉപയോഗിക്കുമെന്ന് ഡിഎംഒ ഡോ. ജേക്കബ് വര്‍ഗീസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പേ വിഷബാധയ്ക്കതിരെയുള്ള വാക്സിന് സൗജന്യമായി സര്‍ക്കാര്‍ ആശൂപത്രികളില്‍ ലഭ്യമാണ്. രാജ്യത്തിന് പുറത്ത് സഞ്ചരിക്കുന്നവര്‍ക്കായി മഞ്ഞപ്പനി വാക്സിന് നല്കി വരുന്നതായും അദ്ദേഹം അറിയിച്ചു. പത്ര സമ്മേളനത്തില്‍ ഡോ. കെ.എസ്. മുരാരി, ഡോ. ബി. തങ്കമ്മ, ഡോ. അനൂഷ് എസ്. കുടകശേരില്‍, ഡോ. ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: