എരുമേലി: രാജ്യത്തെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഏറെ ഗുണകരമായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ദേശീയപിന്നോക്കക്ഷേമ കമ്മീഷനെ ഇല്ലായ്മ ചെയ്യാന്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ശ്രമിക്കുകയാണെന്ന് ഭാരതീയ ജനതാ ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന് പറഞ്ഞു. ഒബിസി മോര്‍ച്ച റാന്നി മണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നോക്ക വിഭാഗങ്ങളുടെ മേല്‍ നടക്കുന്ന അക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ നടപടിയെടുക്കുന്നതിന് കോടതി അധികാരവും ,ഭരണഘടന പദവി നല്കുന്ന ഈ വകുപ്പിനെയാണ് കോണ്‍ഗ്രസും ഇടതു പക്ഷവും ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒബിസി മോര്‍ച്ച റാന്നി നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റ് പി.ജെ. ലിജികുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍ എം.വി അരുണ്‍ പ്രകാശ് മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: