കൊച്ചി: ജില്ലയില്‍ ഡിഫ്ത്തീരിയ, എച്ച് വണ്‍ എന്‍ വണ്‍, മഞ്ഞപ്പിത്തം എന്നിവ പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേന്‍ (ഐഎംഎ) ജില്ലാ നേതൃത്വം സര്‍ക്കാര്‍ ആശുപത്രികളുമായി സഹകരിച്ച് കര്‍മ്മപദ്ധതിക്ക് രൂപം നല്കി. ജില്ലയിലെ പത്ത് ഐഎംഎ ബ്രാഞ്ചുകളുടേയും നേതൃത്വത്തില്‍ 28 ന് ഡോക്ടര്‍മാര്‍ക്കായി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശ പരിശീലനം നല്‍കും. ജില്ലയിലെ പ്രധാനപ്പെട്ട 55 സ്വകാര്യ ആശുപത്രികളിലും 30 നകം പരിശീലനം പൂര്‍ത്തിയാക്കും.
എല്ലാജീവന് രക്ഷാമരുന്നുകളും ആശുത്രികളില്‍ ലഭ്യമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉറപ്പ് നല്‍കിയതായും ഐഎംഎ ഭാരവാഹികളായ കെ. വി ബീന, ഡോ. രാഖേഷ് പി.എസ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ സഹീര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ക്യാമ്പുകള്‍ക്കും- ബോധവല്‍ക്കരണത്തിനും അസോസിയേഷനുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 373616.
പ്രതികരിക്കാൻ ഇവിടെ എഴുതുക: