ജില്ലാപഞ്ചായത്തില്‍ 111 കോടിയുടെ പദ്ധതിക്ക് അംഗീകാരം

Friday 28 April 2017 10:55 pm IST

  കാക്കനാട്: ജില്ലാ പഞ്ചായത്തിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ 111 കോടിയുടെ കരട് പദ്ധതിക്ക് അംഗീകാരം. രാഷ്ട്രീയ മാധ്യമ ശിക്ഷ അഭിയാന്‍ പദ്ധതിയില്‍ ആറ് സ്‌കൂളുകളുടെ കെട്ടിട്ട നിര്‍മാണത്തിന് മൂന്നരക്കോടി രൂപയോളം മാറ്റിവെച്ചു. ജില്ല പഞ്ചായത്ത് ഭരണ സമിതി കൂടി പദ്ധതി അംഗീകരിക്കുന്നതോടെ ജില്ല പഞ്ചായത്തിന്റെ 2017-18 പദ്ധതികള്‍ക്ക് തുടക്കമാകും. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിരവധി പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ആശ സനില്‍ പറഞ്ഞു. ആലുവ തുരുത്തില്‍ ജില്ല പഞ്ചായത്തിന്റെ ജൈവഫാമില്‍ 50 ലക്ഷം രൂപ ചെലവഴിച്ച് കുടിവെള്ള പദ്ധതിക്ക് തുടക്കമിടും. അടുത്ത വര്‍ഷം പദ്ധതി പ്രവര്‍ത്തനക്ഷമമാകും. നെല്‍കൃഷി കൂലിച്ചെലവ് സബ്‌സിഡിയായി ഒരു കോടി, പിഎംഎവൈ ഭവന പദ്ധതിക്ക് നാല് കോടി, ക്ഷീരകര്‍ഷകര്‍ക്ക് റിവോള്‍വിങ് ഫണ്ടായി ഒരു കോടി, കൂട് മത്സ്യ കൃഷി, മുഴുവന്‍ വീടികളിലും പച്ചക്കറി തൈകള്‍ എത്തിച്ച് നല്‍കാന്‍ ഗ്രീന്‍ സെല്‍ഫി പദ്ധതി തുടങ്ങിയവയാണ് പ്രധാന പദ്ധതികള്‍. പ്രിയദര്‍ശനി ഹാളില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ അന്‍വര്‍സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശസനില്‍ അധ്യക്ഷയായി. വൈസ് പ്രഡിഡന്റ് ബി.എ. മുത്തലിബ്, സെക്രട്ടറി കെ.കെ. അബ്ദുല്‍ റഷീദ്, വിദഗ്ധ സമിതി അംഗങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.