മഞ്ഞപ്പിത്തം: ക്യാമ്പുകള്‍ നടത്തും

Friday 28 April 2017 11:04 pm IST

കളമശ്ശേരി: മഞ്ഞപ്പിത്തം പടര്‍ന്ന് പിടിച്ച കളമശ്ശേരിയില്‍ ആരോഗ്യ നടപടികള്‍ സ്വീകരിക്കാന്‍ കളമശേരി കൗണ്‍സില്‍. രണ്ടാഴ്ചക്കുള്ളില്‍ ഏഴു വാര്‍ഡുകള്‍ വീതം കേന്ദ്രീകരിച്ച് 6 ആയുര്‍വേദ ചികിത്സാ ക്യാമ്പുകള്‍ നടത്തും. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാന്റീനുകളില്‍ നിന്നാണ് മഞ്ഞപ്പിത്തം ബാധി ച്ചതും ഡോക്ടര്‍മാര്‍ക്ക് പിടികൂടിയതുമെന്നും ഇത് മൂ ടിവെ ക്കാനാണ് തട്ടുകടകളിലെ കുടിവെള്ളത്തെ കുറ്റപ്പെടുത്തുന്നതെന്നും കൗണ്‍സിലര്‍ അബ്ദുള്‍ സലാം ആരോപിച്ചു. മെഡിക്കല്‍ കോളേജിലെ ഹോസ്റ്റല്‍ മെസ്സുകളും കോഫീ ഹൗസും പരിശോധിക്കണമെന്നും കൗണ്‍സിലര്‍ ആവശ്യപ്പെട്ടു. ടൗണ്‍ഹാള്‍ വാടക വര്‍ദ്ധ ന 100 ശതമാനത്തില്‍ നിന്ന് 30 ആക്കിക്കുറച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.