പേരൂര്‍ക്കട: വഴിയില്‍നിന്ന് ലഭിച്ച പണം തിരികെ ഏല്‍പ്പിച്ച് ചുമട്ടുതൊഴിലാളി മാതൃകയായി. കുടപ്പനക്കുന്നിലെ ബിഎംഎസ് തൊഴിലാളിയായ ശ്രീകണ്ഠനാണ് വഴിയരികില്‍ നിന്നു ലഭിച്ച പതിനായിരത്തോളം രൂപ ഉടമസ്ഥനു തിരികെ നല്കി മാതൃകയായത്. കുടപ്പനക്കുന്ന് പൂമല്ലിയൂര്‍ക്കോണം സ്വദേശി ഹണികൃഷ്ണയുടെ പേഴ്സും പണവുമാണ് നഷ്ടപ്പെട്ടത്. പാതിരിപ്പള്ളി ഭാഗത്തേക്ക് ബൈക്കില്‍ സഞ്ചരിക്കവേ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന പേഴ്സ് തറയില്‍ വീഴുകയായിരുന്നു. പേഴ്സിനുള്ളിലെ കാര്‍ഡില്‍ നിന്ന് ലഭിച്ച ഫോണ്‍നമ്പര്‍ ഉപയോഗിച്ചാണ് ഉടമയെ വിവരം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: