പോത്തന്‍കോട്: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപി എതിരല്ലായെന്നിരിക്കെ വാമനപുരം നിയോജക മണ്ഡലത്തിലെ സംഘാടക സമിതി രൂപീകരത്തിലും പൊതു പരിപാടികളുടെ ഉദ്ഘാടന വേദികളിലും ബിജെപി പ്രവര്‍ത്തകരെയും നേതാക്കളെയും ഉള്‍പ്പെടുത്താതെ അവഗണിക്കുന്നു. കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമസേവക് യോജന പ്രകാരം 9.28 കോടി ചിലവിട്ടു നിര്‍മ്മിച്ച വെഞ്ഞാറമൂട്ടിലെ മൂളയം അമ്പലമുക്ക് റോഡ് നിര്‍മാണ ഉദ്ഘാടന പരിപാടിയുടെ സംഘാടക സമിതിയിലോ ഉദ്ഘാടന പരിപാടിയിലോ ബിജെപി പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയിട്ടില്ല. മറ്റ് രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെ ഉള്‍പ്പെടുത്തിയിരുന്നു. എല്‍ഡിഎഫും, യുഡി എഫും, ഒത്ത് ചേരല്‍ രാഷ്ട്രീയം കളിക്കുകയാണ്. അതിനാലാണ് പൊതുപരിപാടികളില്‍ ബിജെപിയെ ഒഴുവാക്കുന്നതായി മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു. പ്രധാനമന്ത്രി ഗ്രാമസേവക് യോജന എന്ന പൂര്‍ണ്ണ നാമം വയ്ക്കാതെയാണ് റോഡ് ഉദ്ഘാടനത്തിന്റെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കേന്ദ്ര പദ്ധതികളെ അട്ടിമറിക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നും ബിജെപി മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: