ബോട്ട് മുങ്ങി സ്ത്രീകളും കുട്ടികളുമടക്കം 13 പേര്‍ മരിച്ചു

Saturday 29 April 2017 9:40 am IST

അ​​മ​​രാ​​വ​​തി : വി​​​നോ​​​ദ​​​യാ​​​ത്രാ​​​ സം​​​ഘംസ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ബോട്ട് മു​​​ങ്ങി സ്ത്രീകളും കുട്ടികളുമടക്കം 13 പേ​​​ർ മ​​​രി​​​ച്ചു. രണ്ട് പേ​​​രെ രക്ഷപ്പെടുത്തി, രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്. ആന്ധ്രപ്രദേശിലെ അ​​ന​​ന്ത​​പു​​രം ജി​​ല്ല​​യി​​ലെ ഗു​​​ണ്ടാ​​​ക​​​ലി​​​ലെ എരതി​​​മ്മ​​​രാ​​​ജു ത​​​ടാ​​​ക​​​ത്തി​​​ൽ വെള്ളിയാഴ്ച ഉ​​​ച്ച​​​കഴിഞ്ഞാണ് ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ​​​ത്. ഒരു കുടുംബത്തിലെ ഏഴ് സ്ത്രീകളും ആറ് കുട്ടികളുമടക്കം 17 പേരാണ് വിനോദ സഞ്ചാരത്തിന് പോയത്. മീ​​ൻ​​പി​​ടി​​ത്ത​​ത്തി​​ന് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന വ​​ള്ള​​ത്തി​​ലാ​​ണു വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ൾ ക​​യ​​റി​​യ​​ത്. മ​​​രി​​​ച്ച​​​വ​​​രി​​​ൽ അ​​ഞ്ചു സ്ത്രീ​​​ക​​​ളും ആ​​റു കു​​​ട്ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ക്ഷേത്രത്തിലെ ദ്വാജസ്തംഭം ചടങ്ങുകൾക്കാണ് കുടുംബം തി​​​മ്മ​​​രാ​​​ജു​​​വിലെത്തിയത്. ചടങ്ങുകൾ കഴിഞ്ഞ ശേഷം വിനോദ യാത്ര നടത്താൻ തീരുമാനിക്കുകയായിരുന്നു. ബോട്ട് അൽപ ദൂരം പോയപ്പോൾ അമിത ഭാരം കാരണം കീഴ്മേൽ മറിഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും കരച്ചിൽ കേട്ട പ്രദേശവാസിക സഹായത്തിനായി ഓടിയെത്തിയെങ്കിലും രണ്ട് പേരെ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞുള്ളു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.