ഭാരതീയ പ്രവാസി പരിഷത്തിന്റെ 'സര്‍ഗ്ഗ സായാഹ്നം' ശ്രദ്ധേയമായി

Saturday 29 April 2017 5:14 pm IST

ഭാരതീയ പ്രവാസി പരിഷത്ത് അബ്ബാസിയാ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍ഗ്ഗസായാഹ്നം എന്ന ശീര്‍ഷകത്തില്‍ സംവാദ സദസ്സും ചര്‍ച്ചയും സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് പ്രവീണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബി.പി.പിയുടെ വനിതാവിഭാഗമായ സ്ത്രീ ശക്തി ഏരിയ കമ്മിറ്റി വന്ദേമാതരം അവതരിപ്പിച്ചു. ഓര്‍ഗനൈസിഗ് സെക്രട്ടറി വി വിജയരാഘവന്‍ ആശംസ പ്രസംഗത്തില്‍ കുടുംബ ബന്ധങ്ങളുടെ പവിത്രതയെ കുറച്ച് വിശദമായി സംസാരിച്ചു. തുടര്‍ന്ന് മാവോലിക്കര രാജശേഖരന്‍ പിള്ള 'ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളും സാമൂഹിക തകര്‍ച്ചയും' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ രമ്യാ ധനുഷ്, രാധാകൃഷ്ണന്‍, പ്രസാദ്, രമേഷ്, സുരേന്ദ്രന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി നാരായണന്‍ ചര്‍ച്ചയും സംവാദവും നിയന്ത്രിച്ചു. അശ്വതി ശ്രീനാഥിന്റെ അവതരണവും ശരത്തും ജ്യോതിഷും അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളും വളരെ ഹൃദ്യമായിരുന്നു. ഏരിയ സെക്രട്ടറി സതീശന്‍ സ്വാഗതവും ഏരിയ വൈസ് പ്രസിഡന്റ് മനോജ് എഴിമറ്റൂര്‍ കൃതജ്ഞതയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.