മൂന്നാര്‍: മൂന്നാറില്‍ നിരാഹാര സമരം നടത്തുന്ന പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തക രാജേശ്വരിയെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോമതിയും കൗസല്യയും സമരപ്പന്തലില്‍ നിരാഹാരം തുടരുകയാണ്. ഇവരുടെ ആരോഗ്യ സ്ഥിതിയും മോശമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഏത് നിമിഷവും ബലപ്രയോഗത്തിലൂടെ സമരക്കാരെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരാഹാരമിരുന്ന എഎപി നേതാവ് സി.ആര് നീലകണ്ഠന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ആശുപത്രിലാക്കി. നീലകണ്ഠന് പകരം റാണി ജോര്‍ജ് എന്ന എഎപി പ്രവര്‍ത്തക നിരാഹാരമിരിക്കാനെത്തിയത് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. എഎപി നിരാഹാരസമരം നടത്തേണ്ടന്നും സമരത്തിന് പിന്തുണ നല്കിയാല് മതിയെന്നും പൊമ്പിളൈ ഒരുമൈ വ്യക്തമാക്കി.
ബഹളത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ നുഴഞ്ഞ് കയറി സമരപ്പന്തല്‍ പൊളിക്കാന്‍ ശ്രമിച്ചതില്‍ 20 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: