ആദ്യ ദിനത്തിൽ 100 കോടി നേടി ബാഹുബലി

Saturday 29 April 2017 12:26 pm IST

മുംബൈ: ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി-2 ദ കണ്‍ക്ലൂഷന്‍ ആദ്യ ദിനത്തിൽ സകല റെക്കോർഡുകളും തിരുത്തി 100 കോടിയിലധികം പണം വാരിയെന്ന് റിപ്പോർട്ട്. പ്രശസ്ത ചലച്ചിത്ര നിരീക്ഷകൻ തരൻ ആദർശ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. https://twitter.com/taran_adarsh/status/858157277605318656 ബാഹുബലി ഇന്ത്യയിൽ ഇന്നലെ 6500 തീയറ്ററുകളിലാണ് റിലീസ് ചെയ്തത്.കേരളത്തിലെ തീയറ്ററുകളിൽ ടിക്കറ്റു കിട്ടാനില്ലാത്ത അവസ്ഥയിൽ നെട്ടോട്ടമോടുകയായിരുന്നു ആരാധകർ. മറ്റ് സംസ്ഥാനങ്ങളിലെയും അവസ്ഥ വ്യത്യസ്തമല്ല, ഹിന്ദിയിലും തെലുങ്കിലുമെല്ലാം ഒരു ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ സ്വീകരണമായിരുന്നു ബാഹുബലിക്ക് ലഭിച്ചത്. https://twitter.com/taran_adarsh/status/858157144645877760 ഇതോടെ ഇന്ത്യൻ സിനിമാ ചിരിത്രത്തിലെ പുതിയ ചരിത്രമായി മാറി ബാബുഹലി രണ്ട്. ബോക്‌സോഫീസ് കലക്ഷൻ റെക്കോർഡുകൾ എല്ലാം തകർത്തു കൊണ്ടാണ് എസ് എസ് രാജമൗലി ഒരുക്കിയ ഈ ഇതിഹാസ ചിത്രം മുന്നേറുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.