ന്യൂദല്‍ഹി: സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍, പോലീസ് മേധാവിയായി നിയമിക്കാത്തതിനെതിരെ ടിപി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ എതിര് കക്ഷിയാക്കിയാണ് ഹര്‍ജി.
സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണിന്റെ നേതൃത്വത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രീംകോടതിയുടെ വിധിപ്പകര്‍പ്പ് ലഭിച്ചിട്ടും സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്ന് അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധി എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നായിരുന്നു നിയമ സെക്രട്ടറി സര്‍ക്കാറിന്നല്‍കിയ നിയമോപദേശം.
എന്നാല്‍ നിയമോപദേശം അവഗണിച്ച് കേസിലെ പുന:പരിശോധന സാധ്യതകള്‍ സര്‍ക്കാര്‍ തേടിയിരുന്നു. ഇതിനായി മുതിര്‍ന്ന അഭിഭാഷകന് ഹരീഷ്സാല്വേയോട്സര്ക്കാര് ഉപദേശം തേടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സെന്‍കുമാര്‍ സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: