പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

Saturday 29 April 2017 3:13 pm IST

മൂന്നാര്‍: മന്ത്രി എംഎം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് മൂന്നാറില്‍ നിരാഹാര സമരം നടത്തിവന്ന പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തുനീക്കി. ഇതേതുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു. പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരാഹാരമിരുന്ന രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അറസ്റ്റു ചെയ്ത് നീക്കാന്‍ ശ്രമിക്കുന്നതിനിടെ പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി പോലീസ് വാഹനത്തില്‍ നിന്നു പുറത്തുചാടാന്‍ ശ്രമം നടത്തി. വിവാദ പരാമര്‍ശം നടത്തിയ മന്ത്രി എം.എം മണി രാജിവയ്ക്കണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നിരാഹാര സമരം തുടങ്ങിയത്. ആശുപത്രിയിലും നിരാഹാരം തുടരുമെന്നും മരണംവരെയും സമരം ചെയ്യുമെന്നും ഗോമതിയും കൗസല്യ പ്രഖ്യാപിച്ചു. അടിമാലി പി.എച്ച്‌.സിയിലെ മെഡിക്കല്‍ സംഘമാണ് രാവിലെ സമരപന്തലിലെത്തി ഇവരുടെ ആരോഗ്യ നില പരിശോധിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.