ആലപ്പുഴ: സംസ്ഥാന-കേന്ദ്ര പദ്ധതികളിലായി ജില്ല ഇതുവരെ ചെലവഴിച്ചത് 737.11 കോടി രൂപ. 219 പദ്ധതികളിലായി അനുവദിച്ച ഫണ്ടിന്റെ 97.04 ശതമാനമാണിത്. ജില്ലാ വികസന സമിതി യോഗം പദ്ധതികളുടെ പുരോഗതി വിലയിരുത്തി.
191 സംസ്ഥാന പ്ലാന്‍ പദ്ധതികള്‍ക്കായി 296.35 കോടിയും 11 കേന്ദ്ര പദ്ധതികള്‍ക്കായി 300.01 കോടിയും പതിനേഴ് കേന്ദ്ര സഹായ പദ്ധതികള്‍ക്കായി 140.74 കോടി രൂപയും ചെലവഴിച്ചു. സംസ്ഥാന പദ്ധതികളില്‍ ഇരുപതു വകുപ്പുകള്‍ നൂറുശതമാനം തുകയും ചെലവഴിച്ചു.
കേന്ദ്ര പദ്ധതികളില്‍ ഫിഷറീസ്, പട്ടികവര്‍ഗവികസന വകുപ്പുകളും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വിഭാഗവും നൂറുശതമാന നേട്ടം കൈവരിച്ചു. കേന്ദ്ര സഹായ പദ്ധതികളില്‍ ആറു വകുപ്പുകള്‍ നൂറുശതമാനം തുക ചെലവഴിച്ചു.
എംപി, എംഎല്‍എ ഫണ്ടുപയോഗിച്ചുള്ള പദ്ധതികളുടെയും ഇരുപതിന പരിപാടിയുടെയും പുരോഗതി യോഗം വിലയിരുത്തി. ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: