ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സമ്മേളനം ഹരിപ്പാട്ട്

Saturday 29 April 2017 8:33 pm IST

ഹരിപ്പാട്: കേരള ക്ഷേത്ര സംരക്ഷണ സമിതി 39-ാമത് ജില്ലാ വാര്‍ഷിക സമ്മേളനം 30, മെയ് ഒന്ന് തീയതികളില്‍ ഹരിപ്പാട്ട് നടക്കും. 30ന് രാവിലെ 10ന് ജില്ലാ പ്രവര്‍ത്തക യോഗം പിത്തമ്പില്‍ ക്ഷേത്രത്തില്‍ സംസ്ഥാന ദേവസ്വം സെക്രട്ടറി പി. പ്രദീപ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പൂവണ്ണാല്‍ ബാബു അദ്ധ്യക്ഷനാകും. ഒന്നിന് രാവിലെ 10ന് ജില്ലാ പ്രതിനിധി സമ്മേളനം ഹരിപ്പാട് മുരളി കോണ്‍ഫ്രന്‍സ് ഹാളില്‍ തന്ത്രി ആറ്റുപുറത്തില്ലം പരമേശ്വരന്‍ പോറ്റി ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് ശബരിഗിരി വിഭാഗ് കാര്യകാരി അംഗം ജെ. മഹാദേവന്‍ മുഖ്യപ്രഭാഷണം നടത്തും. രണ്ടിന് സംഘടനാ സമ്മേളനം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി.കെ. കുഞ്ഞ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും. വൈകിട്ട് നാലിന് സമാപന സമ്മേളനം സംസ്ഥാന സംഘടനാ സെക്രട്ടറി ടി.യു. മോഹനന്‍ ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.