പെന്‍ഷന്‍ അദാലത്ത്

Saturday 29 April 2017 8:54 pm IST

കാസര്‍കോട്: സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ സംബന്ധിച്ച ഗുണഭോക്താക്കളുടെ പരാതികള്‍ കേള്‍ക്കുന്നതിനായി മെയ് 20ന് 10 മണിമുതല്‍ മൂന്ന് മണിവരെ കാലിക്കടവ് വയോജന കേന്ദ്രത്തില്‍ അദാലത്ത് നടത്തും. പെന്‍ഷന്‍ സംബന്ധിച്ച പരാതികള്‍ മെയ് 12വരെ ഫ്രണ്ട് ഓഫീസില്‍ സ്വീകരിക്കും. പരാതിക്കാര്‍ അപേക്ഷയോടൊപ്പം പേര്, ആധാര്‍, വോട്ടര്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പ്, പെന്‍ഷന്‍ ഐഡി നമ്പര്‍ എന്നിവ ഉള്ളടക്കം ചെയ്യണം. പരാതിക്കാര്‍ പെന്‍ഷന്‍ ഐഡി ലഭിച്ചവരോ, ഒരു തവണയെങ്കിലും പെന്‍ഷന്‍ കൈപ്പറ്റിയവരോ ആയിരിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.