ആറാട്ടുപുഴ ഹിന്ദു മഹാസമ്മേളനത്തിന് തുടക്കം

Saturday 29 April 2017 9:37 pm IST

ഇരിങ്ങാലക്കുട: ജാതി ചിന്തകള്‍ക്കും കക്ഷി രാഷ്ട്രീയത്തിനും ഉപരിയായി ഹിന്ദുവാണെന്ന് അഭിമാനിക്കുന്നതിനും ഒന്നാകുന്നതിനും ഹിന്ദുസമൂഹം തയ്യാറാകണമെന്ന് ഭാഗവതാചാര്യന്‍ സ്വാമി ഉദിത് ചൈതന്യ. ആറാട്ടുപുഴ ഹിന്ദുമഹാസമ്മേളനം ആറാട്ടുപുഴ ദേവസംഗമ ഭൂമിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന് ഇന്ന് മൂല്യബോധം നഷ്ടപ്പെട്ടിരിക്കുന്നു. പ്രകൃതി ചൂഷണം വര്‍ദ്ധിച്ചിരിക്കുന്നു. ഏതിനോടും അതിരുകവിഞ്ഞ ആസക്തി ഏറുകയാണ്. സ്വയം അറിയുകയും പരസ്പരം അറിയുകയും സേവിക്കുകയും ചെയ്യുന്ന സമൂഹം കെട്ടിപ്പടുക്കുകയാണ് ആത്മീയതയുടെ അടിസ്ഥാനം. വരുംതലമുറയെ ഈ ദിശയില്‍ ബോധവത്കരിക്കണം. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ തന്നെ ഈ ദിശയില്‍ പൊളിച്ചെഴുത്ത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രന്‍ നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. ധര്‍മ്മജാഗരണ്‍ പ്രമുഖ് വി.കെ.വിശ്വനാഥന്‍ ആശംസാപ്രസംഗം നടത്തി. തേജസ്വരൂപാനന്ദ സരസ്വതി സ്വാഗതവും സി.കെ.സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു. ആറാട്ടുപുഴ ദേവസംഗമ ക്ഷേത്രപ്രതിനിധികള്‍ ദീപം തെളിയിച്ചു. തുടര്‍ന്ന് ആചാര്യവന്ദനം, നിവേദിത വിദ്യാനികേതന്‍ സ്‌കൂള്‍കുട്ടികള്‍ നടത്തിയ യോഗാഭ്യാസം, ശരത്ത് എസ് മാരാരുടെ സോപാനസംഗീതം നടന്നു. ഉച്ചതിരിഞ്ഞ് അഡ്വ.പാല ജയസൂര്യന്‍ ആസൂത്രണം കുടുംബം മുതല്‍ രാഷ്ട്രം വരെ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. വൈകീട്ട് മാതൃസംഗമത്തില്‍ ഗീത ഉദയശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.എം.ലക്ഷ്മീകുമാരി മാതൃസംഗമം ഉദ്ഘാടനം ചെയ്തു. കോട്ടയം ഏറ്റുമാനൂരപ്പന്‍ കോളേജ് അസോസിയേറ്റ് പ്രഫസര്‍ സരിത ശ്രീറാം മുഖ്യപ്രഭാഷണം നടത്തി. സ്മിത രവികുമാര്‍ സ്വാഗതവും രത്‌നമോഹന്‍ നന്ദിയും പറഞ്ഞു. ആറാട്ടുപുഴ മന്ദാരം കടവില്‍ നദീവന്ദനം നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.